10:35pm 05 November 2026
NEWS
ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ
30/01/2025  09:56 PM IST
nila
ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്തെ ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2)വിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ്‍ രേഖപ്പെടുത്തി. ഇന്ന് കസ്റ്റഡിയിൽ സൂക്ഷിക്കുന്ന ഇയാളെ നാളെ കോടതിയിൽ ​ഹാജരാക്കും. അതേസമയം, കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും തത്ക്കാലം വിട്ടയക്കുകയായിരുന്നു. ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ഇവരെ പൂജപ്പുര മഹിള മന്ദിരത്തിലേക്ക് മാറ്റി.

ഹരികുമാർ മുമ്പും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നുവെന്നാണ് വിവരം. രണ്ടു ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ വഴക്കുണ്ടായപ്പോൾ പ്രതി കുട്ടിയെ പിടിച്ചുതള്ളുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ശ്രീതുവിന് പങ്കുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും വരും ദിവസങ്ങളിൽ കൃത്യമായ വിവരങ്ങളിലേക്കെത്താനാവുമെന്നും പോലീസ് അറിയിച്ചു.

കുഞ്ഞ് മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ല, ശ്വാസകോശത്തിൽ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന നിഗമനത്തിലേക്കെത്തുമ്പോഴും കൃത്യത്തിലേക്ക് നയിച്ച കാരണമെന്തെന്നതിൽ വ്യക്തതയില്ല. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയത്തിലാണ് പോലീസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img